ente ormakal....
its my sweet memories about my child hood, teen age and more ...
Wednesday, April 25, 2012
Thursday, April 19, 2012
Saturday, February 25, 2012
Sunday, February 19, 2012
the self employee...
സ്വയം തൊഴില്‍....
സത്യത്തില്‍ വീട്ടില്‍ നിന്നും അധികം ദൂരെ പോകാതെ ഉള്ള ജോലി ചെയ്യുന്നതാണ് ചെലവ് കുറക്കാന്‍ സഹായകം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. കാരണം ഒരു ടി വി ചാനലില്‍ ജോലി ചെയ്യുന്ന എനിക്ക് ധാരാളം ഡ്രസ്സ് എടുക്കേണ്ടതായി വരാറുണ്ട്. ഇത് വലിയ സാമ്പത്തിക ചെലവ് വരുത്തിവക്കാരുമുണ്ട്. മാത്രമല്ല ദിവസവും പെട്രോള്‍, ചായ, കാപ്പി, ഉച്ച ഭക്ഷണം തുടങ്ങി എന്തെല്ലാം ചിലവുകളാണ്....ഇതൊന്നും കൂടാതെ കൂട്ടുകാര്‍ക് ചായ വാങ്ങി നല്‍കിയും നഗരത്തില്‍ കാണുന്ന മോഹിപ്പിക്കുന്ന പല ഉപഭോഗ വസ്തുക്കളും വാങ്ങിക്കൂട്ടിയും എല്ലാം ചിലവുകള്‍ വേറെയും. പിന്നെ സുഹൃത്തുക്കള്‍ അടിക്കടി മാറുന്ന പുത്തന്‍ ഫോണുകളും വാഹനങ്ങളും ഉണ്ടാക്കുന്ന പ്രലോഭനങ്ങള്‍ വേറെ....ഇങ്ങനെ നോക്കിയാല്‍ നഗരത്തില്‍ പോയി ജോലി ചെയ്യുന്നത് മൂലം ചെലവ് കൂടുന്നു എന്ന് ഞാന്‍ വാദിച്ചാല്‍ തെറ്റ് പറയാനൊക്കുമോ..?
അതുകൊണ്ട് ചെലവ് കുറഞ്ഞ ജീവിതത്തിനു സ്വന്തം വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന സ്വയം തൊഴില്‍ കണ്ടെതുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു. ഇവിടെയാണ് കൃഷിയുടെ പ്രാധാന്യം. വീട്ടിലുള്ള പ്രായം ചെന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും ചെയ്യാന്‍ കഴിയുന്ന കുറ്റിമുല്ല കൃഷി പോലെയുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞാലോ എന്ന് ഞാന്‍ ആലോചിക്കുകയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം..?
ജീവിത ചെലവ് കുറയ്ക്കണം എന്ന് മാത്രമാണ് ഈ ചിന്തകള്‍ക്ക് പിന്നിലുള്ള എന്റെ ഒരേയൊരു ഉദ്ദേശ്യം. തെറ്റിദ്ധരിക്കരുത് പ്ലീസ്.
കുറ്റിമുല്ല തോട്ടം |

Tuesday, December 6, 2011
Chethukaran Ramadevettanum pedichu moothramozhicha kathayum.
ചെത്തുകാരന്‍ രാമദേവന്‍ ചേട്ടനും,
പേടിച്ചു മൂത്രമൊഴിച്ച കതയും . .
പേടിച്ചു മൂത്രമൊഴിച്ച കതയും . .
Thursday, December 1, 2011
Child Hood days...
എന്‍റെ കുട്ടിക്കാലം ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാണ്. മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന പപ്പയോടു പിണങ്ങി അമ്മ നാട്ടില്‍വന്നു നില്പായപ്പോള്‍ എനിക്ക് കഷ്ടിച്ച് നാലു വയസ്സേ ഉള്ളു. ഞാനും എന്‍റെ ചേച്ചിയും അമ്മയോടൊപ്പം നാട്ടിലെത്തി. പിന്നീട് പപ്പാ മരിക്കും വരെ കത്തുകളില്‍ മാത്രമായി പപ്പയും അമ്മയും തമ്മിലുള്ള ബന്ധമൊതുങ്ങി. നാട്ടില്‍ വന്നപ്പോള്‍ ഹിന്ദിയും മലയാളവും കൂട്ടി കലര്‍ത്തി സംസാരിച്ചിരുന്ന ഞങ്ങള്‍ നാട്ടുകാര്‍ക് ഒരു കൌതുകമായിരുന്നു. ഞങ്ങളുടെ ഹിന്ദി പാട്ട് കേള്‍ക്കാന്‍ അയല്‍വാസികളായ കുട്ടികള്‍ക്കും ഏറെ താല്പര്യമായിരുന്നു.
Subscribe to:
Posts (Atom)