ചെത്തുകാരന്‍ രാമദേവന്‍ ചേട്ടനും,
പേടിച്ചു മൂത്രമൊഴിച്ച കതയും . .
എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ രണ്ടു ചെത്തുകാരെ മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ. ഒന്ന് രാമദേവന്‍ ചേട്ടനും പിന്നെ ദാസേട്ടനും. ദാസേട്ടനെ കുറിച്ച് എനിക്ക് ഓര്‍മ്മകള്‍ കുറവാണ് എങ്കിലും ഒരിക്കല്‍ അടാട്ട് ചന്തയില്‍ തുണിക്കട നടത്തിയിരുന്ന അക്കര വറീത് ചേട്ടന്റെ വീട്ടില്‍ ചെത്താന്‍ കയറിയ ദാസേട്ടന് തെങ്ങിന് മുകളില്‍ വച്ച് തല കറങ്ങിയതും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചുവന്ന വണ്ടിയില്‍ ചൂളം വിളിചെത്തിയതും എല്ലാം അവ്വ്യക്തമാണെങ്കിലും ഞാന്‍ ഇപ്പോഴും ഓർക്കുന്നുണ്ട്. ഈ ഒരു സംഭവം മാത്രമാണ് ദാസെട്ടനെക്കുറിച്ചു എനിക്കുള്ള ബാല്യ സ്മരണകള്‍ പിന്നീട് എന്നോ സമാനമായ രീതിയില്‍ ദാസേട്ടന്‍ തെങ്ങില്‍ നിന്ന് വീണു പരിക്കേറ്റ്
ഏറെനാള്‍ ആശുപത്രിയില്‍ കിടക്കുകയും ഉണ്ടായി.
രാമദേവേട്ടനെ കുറിച്ചാണ് ഞാന്‍ കൂടുതല്‍ ഓര്‍ക്കുന്നത്. രാമ ദേവന്‍ എന്നാ പേര് തന്നെ വേറെ ആര്‍ക്കെങ്കിലും ഉള്ളതായി പിന്നീടൊരിക്കലും ഞാന്‍ കേട്ടിട്ടില്ല . നല്ല ഉയരമുണ്ടായിരുന്നു രാമ ദേവേട്ടന്. തല കഷണ്ടിയാണ്. ഉള്ള അല്പം മുടിയില്‍ കൂടുതലും നരച്ചു കഴിഞ്ഞു. ഇരു ചെവികളില്‍ നിന്നും രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു .കണ്ണുകളില്‍ എപ്പോഴും വന്യമായ ഒരു തിളക്കം കാണും. കറുപ്പും വെളുപ്പും ഇടകലര്‍ന്ന രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ രണ്ടു പവന്‍റെ തിളങ്ങുന്ന സ്വര്‍ണ ചെയിനുണ്ടാകും. അരയില്‍ വരയന്‍ ട്രൌസറിന് മുകളില്‍ മുട്ടോളം എത്തുന്ന നീല തുവർത്ത് ഉടുതിരിക്കും. അതിനും മീതെയാണ് ചെത്ത് സാമഗ്രികള്‍ ഉറപ്പിച്ച ബെല്‍റ്റ് ധരിക്കുന്നത് . നടക്കുമ്പോള്‍ അരക്കെട്ടിലെ പെട്ടിയും കത്തിയും തട്ടി പടക്ക് പടക്ക് ഒച്ചയുണ്ടാകും. പിന്നെ എപ്പോഴും നല്ല കണ്ടീഷനായി സൂക്ഷിക്കുന്ന സൈക്കിളും അതില്‍ കൊളുത്തിയിട്ട കള്ളിന്‍ കുടവുമായാല്‍ രാമ ദേവന്‍ ചേട്ടന്‍റെ ചിത്രം പൂര്‍ണമായി.
ഒരിക്കല്‍ രാമ ദേവേട്ടന്‍റെ വഴക്ക് കേട്ട് ഞാന്‍ വല്ലാതെ പേടിച്ചു പോയിട്ടുണ്ട് . വഴക്ക് പറയാന്‍ കാരണവും ഉണ്ടായിരുന്നു. മരത്തിലേക്കെറിഞ്ഞ ഒരു കല്ല് അങ്ങേരുടെ തലയില്‍ കൊണ്ടു. അറിഞ്ഞു കൊണ്ടോ മനപ്പൂര്‍വമോ ആയിരുന്നില്ല. അങ്ങനെ പറ്റിപ്പോയി. ഞാന്‍ പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം. അന്ന് ഞാന്‍ വില്ലു പാറ കുളത്തിനടുത്തുള്ള കല്ലുടക്കുന്ന ബാലന്‍ ചേട്ടന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കൂട്ടുകാര്‍ എല്ലാവരും ഒത്താണ് പള്ളിയില്‍ പോകാറ്.
ആ ഞായറാഴ്ചയും ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ ചേച്ചി ചിന്നു, അടാട്ട് ചന്തയില്‍ പലചരക്ക് കട നടത്തിയിരുന്ന കൊച്ചുവര് ചേട്ടന്‍റെ മക്കള്‍ സജി, സിമി, കല്ല് വെട്ടാന്‍ പോയിരുന്ന തോമസ് ചേട്ടന്‍റെ മക്കള്‍ ജോസ്മണി, സെബി, പുഷ്പ, പിന്നെ തൃശ്ശൂരില്‍ പെയിന്റു ഷോപ്പില്‍ ജോലി ചെയ്യുന്ന ആന്റു ചേട്ടന്‍റെ മകന്‍ ജെറി, മീന്‍കാരന്‍ ഐപ്പുരു ചേട്ടന്‍റെ ഇളയ മകന്‍ ബൈജു, എന്നിവരും ഉണ്ട്. ഇത്രയും പേര്‍ ഒന്നിച്ചാണ് ഏതാണ്ടോക്കെയും പള്ളിയില്‍ പോകുകയും വരികയും പതിവ്. ആ ഞായറാഴ്ച ഞങ്ങള്‍ മത ബോധന ക്ലാസ്സ് കഴിഞ്ഞു മടങ്ങുകയായിരുന്നു. പള്ളിയില്‍ നിന്നും ഇറങ്ങി വലത്തോട്ട് തിരിഞ്ഞു അല്പം പോകുമ്പോഴേക്കും പള്ളി പറമ്പിനോട് ചേര്‍ന്ന് ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലൂടെയാണ് ഞങ്ങള്‍ വീട്ടിലേക്കു പോകുക. ബസ് റൂട്ടില്‍ നിന്ന് ഞങ്ങളുടെ വഴിയിലേക്ക് തിരിയുന്നിടത്ത് ഒരു ആല്‍ മരം ഉണ്ടായിരുന്നു.ഇതിനു ചുവട്ടിലെത്തിയപ്പോള്‍ കൂട്ടത്തിലാരോ ഒരു ചെറിയ കല്ലെടുത്ത് മുകളിലെക്കെരിഞ്ഞു അധികം ഉയരെ അല്ലാത്ത ആലിലയില്‍ കൊള്ളിച്ചു. ഉടനെ അടുത്തയാളും കല്ലെടുത്തെറിഞ്ഞു ആലിലയില്‍ കൊള്ളിച്ചു. കൂട്ടത്തിലുണ്ടായിരുന്ന എന്റെ ചേച്ചി ഉള്‍പ്പെടെ ഉള്ള പെണ്‍കുട്ടികള്‍ നടന്നു തുടങ്ങി. ചേച്ചി എന്നെയും കൂടെ വിളിച്ചു കാരണം ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ദൂരം പോകാന്‍ ഉണ്ടായിരുന്നത്. പക്ഷെ ഒരു തവണയെങ്കിലും ആലിലയില്‍ ഒരു കല്ല് കൊള്ളിചിട്ടെ ഇനി വീട്ടിലെക്കുള്ളൂ എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കപ്പലണ്ടി വലിപ്പം ഉള്ള കല്ലുകള്‍ പെറുക്കി ഞാനെറിയാന്‍ തുടങ്ങി. പെട്ടെന്നാണ് നീല മുണ്ടുടുത്ത് കള്ളു കുടം തൂക്കിയിട്ട സൈക്കിളില്‍ രാമ ദേവന്‍ ചേട്ടന്‍ തിരിവ് തിരിഞ്ഞു വന്നതും മുടിയില്ലാത്ത തലയില്‍ കല്ല് കൊണ്ടതും. വലതു കൈ തലയില്‍ അമര്‍ത്തി രാമ ദേവന്‍ ചേട്ടന്‍ പറഞ്ഞ വാക്ക് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷെ അതൊരു അലര്‍ച്ചയായിരുന്നു. എല്ലാവരോടും കൂടിയാണ് ചീത്ത പറഞ്ഞതെങ്കിലും തൊട്ടു മുന്‍പില്‍ നിന്നിരിന്നത് ഞാനായിരുന്നു. എനിക്ക് മാത്രം അപ്പോള്‍ മുളളണമെന്നു തോന്നി. ഞങ്ങളുടെ മുഖത്തെ ദയനീയത കണ്ട രാമ ദേവന്‍ ചേട്ടന്‍ ഒന്ന് തനുത്തെങ്കിലും പിന്നെയും ചില ശകാര വാക്കുകള്‍ കൂടി പറഞ്ഞ് സൈകിളില്‍ കയറി പോയി.അപ്പോഴേക്കും ഞാന്‍ പോലും അറിയാതെ മൂത്രം പോയിരുന്നു.പിന്നീടങ്ങോട്ട് കുറച്ചു നാളേക്ക് എനിക്ക് രാമ ദേവേട്ടനെ കാണുന്നത് തന്നെ പേടിയായിരുന്നു. (ശുഭം)
പേടിച്ചു മൂത്രമൊഴിച്ച കതയും . .
അന്തിക്കള്ളൂ ചെത്തുന്ന ചെത്ത് തൊഴിലാളി |

No comments:
Post a Comment